Sunday 7 August 2011

ജാതിക്കൃഷി,ജാതിക്കായ്,ജാതി പത്രി

ജാതിക്കൃഷി,ജാതിക്കായ്,ജാതി പത്രി


പൂര്‍വ്വേന്ത്യന്‍ ദീപസമൂഹത്തിലെ മൊളൂക്കാസ് ദീപില്‍ ജനിച്ചു എന്നു കരുതപ്പെടുന്ന ജാതിഭൂമദ്ധ്യരേഖാവനങ്ങളില്‍ നല്ലതുപോലെ വളര്‍ന്നിരുന്നു,അറുപതടി വരെ പൊക്കം വയ്ക്കാം.150 വര്‍ഷം വരെ പ്രായമായ മരം നമ്മുടെ നാട്ടില്‍ ഇന്നും കായ്കള്‍ തരുന്നു.ആണ്‍-പെണ്‍ഇനങ്ങള്‍ ഉണ്ട്.ഏഴാം വര്‍ഷം കായ്ക്കും.കയ്കളില്‍ നിന്നും അവയെ പൊതുന്ന ജാതിപത്രി(മെയിസ്)യില്‍നിന്നു ജാതി വെണ്ണ എടുക്കുന്നു.ജാതിത്തൊണ്ട് പശുവിന്‌ തീറ്റയായി നല്‍കാം.അച്ചാര്‍,വൈന്‍എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാം.മിരിസ്റ്റിന്‍ എന്ന ആല്‍ക്കലോയിഡ് ആണ്‌ സുഗന്ധംനല്‍കുന്നത്.അതിനാല്‍ മിരിസ്റ്റിക്ക പ്രാഗ്രന്‍സ് എന്നു ശാസ്ത്രനാമം.അധികം ആഴത്തില്‍ പോകാത്തവേരുകളാണ്‌ ജാതിയ്ക്കു്‌.അതിനാല്‍ ജാതിത്തോട്ടത്തില്‍ ആഴത്തില്‍ വെട്ടാനും കിളയ്ക്കാനും പാടില്ല.
ഈസ്റ്റ് ഇന്ത്യന്‍ ജാതിപത്രി ചെമന്നിരിക്കും.അതിനാല്‍ ചെമന്ന പൊന്ന്‍ എന്ന പേര്‍.വെസ്റ്റിന്ത്യന്‍പതിയ്ക്കു മഞ്ഞ നിറം.കോഴിക്കോട്ടെ സുഗന്ധവിളഗവേഷണകേന്ദ്രം വിശ്വശ്രീ എന്നൊരിനം ജാതിവിഅകസിപ്പിച്ചെടുത്തു.
കോഴിക്കൊട് കല്ലാനോട് കടുകന്‍ മാക്കല്‍ സജി വികസിപ്പിച്ചടുത്ത നോവാ,
കോട്റ്റയം ജില്ലയിലെപിണ്ണാക്കനാട്ടിലെ കിണറ്റിങ്കര മാത്യൂ വക കിണറ്റിങ്കര ഇനം,
കാഞ്ഞിരപ്പള്ളി മടുക്കക്കുഴി ജോളി-ജോര്‍ജ്ജോസഫ് ദമ്പതികളുടെ മടുക്കക്കുഴി ഇനം,
പൂവരണി പുല്ലാട്ട് പി.സി. തൊമസ്സ് വക ഇനം,കോഴിക്കോട്ടെകടുകന്മാക്കല്‍ ഏബ്രഹാം മാത്യുവിന്റെ ലിംകാബുക് ഫെയിം കടുകന്മാക്കല്‍ ജാതി എന്നിവ കര്‍ഷകരുടെഇടയില്‍ പ്രസിദ്ധം.
എന്നാല്‍ ബഡ് ചെയ്ത ജാതിത്തൈകള്‍ വാങ്ങിയാല്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതകൂടുതല്‍ ആണെന്നോര്‍ക്കുക.

4 comments:

  1. Where i can find some good nutmeg plants in calicut district? pls reply

    ReplyDelete
  2. http://www.nif.org.in/node/717
    kadukan makkal ,koorachundu

    ReplyDelete
  3. Sir, the email is not good one. i tried but bounced, do you have his phone number to contact ? Many thanks for your help

    ReplyDelete