Wednesday, 20 November 2013

കാളപെറ്റെന്നു കേട്ട പാടെ പാലു തിളപ്പിക്കാൻ പാത്രം അടുപ്പത്തു വച്ചവർ അവർ.

കാളപെറ്റെന്നു കേട്ട പാടെ പാലു തിളപ്പിക്കാൻ
പാത്രം അടുപ്പത്തു വച്ചവർ അവർ.

കസ്തൂരി രങ്കൻ റിപ്പോർട്ടോ അതിനു മുൻപിറങ്ങിയ
ഗാഡ്ഗിൽ കമ്മറ്റി ശിപാർശകളൊ വായിക്കാതെ അഥവാ
വായിച്ചെങ്കിൽ അതു മൻസ്സിലാകാതെ,മനസ്സിലാക്കതെ
വായിൽ തോന്നിയതെല്ലാം പലരും വിളിച്ചു പറയുന്നു.
കസ്തൂരി രംഗൻ നമ്മുടെ വി.എസ്സ് ലോകാരാധ്യനായ
അബബ്ദുൾ കലാമിനെ വിശേഷിപ്പിച്ചപ്രയോഗം കടമെടുത്താൽ
അദ്ദേഹത്തേക്കാൾ എത്രയോ ചെറിയ വാ..വി...കാരൻ.

മാധവ ഗാഡ്ഗിൽ ഇന്നു ഭാരതത്തിൽ ജീവിച്ചിരിക്കുന്ന
ഏറ്റവും പ്രഗൽഭനായ പരിസ്ഥിതി ശാസ്ത്രജ്ഞനും.

അദ്ദേഹത്തിന്റേത് അവസാന വാക്കല്ല.പൊതുജനചർച്ചയ്ക്കായുള്
മുപ്പത് നിർദ്ദേശങ്ങൾ.ഗാന്ധിജിയുടെ സ്വപ്നമായിരുന്നു
അധികാരം ജനങ്ങളിലെത്തിക്കുക എന്നത്.
നമ്മുടെ പ്രിയംകരനായ
സഖാവു നമ്പൂതിരിപ്പാട് അതു നടപ്പാക്കുകയും ചെയ്തു.
പക്ഷേ അതു അട്ടിമറിക്കപ്പെട്ടു.

പിന്നേയും അധികാരം മന്ത്രിയിലും എം.പിയിലും കളക്ടറിലും.

രമേഷ് ചെന്നിത്തല കോട്ടയം എം.പി ആയിരുന്നപ്പോൾ കോട്ടയത്തു
നിന്നും എരുമേലിക്കു ശബരി റയിൽ വേണമെന്ന പൂതി.
പ്രധാനമന്ത്രി കോടികൾ നൽകി പഠനത്തിനായി.
അപ്പോൾ പി.ജെ കുര്യനും തിരുവല്ലയിൽ നിന്നു എരുമേലിക്കു വേണം
ശബരി പാത.പി.എം കൊടുത്ത കോടികൾ അവിടെ പഠനം നടത്താഞ്ചെലവാക്കി.
കോടിക്കുന്നേൽ വെറുതേ ഇരികുമോ.കൊട്ടാരക്കര നിന്നും എരുമേലിക്കുകോടികുന്നേൽ വക ശബരി പാത.അതിനും ഒഴുക്കി കോടികൾ.അവസാനം ശബരി റയിൽ ഒന്നും യാഥാർഥ്യമായില്ല.കോടികൾ ഒഴുകിപ്പോയി.
ജനം പ്രക്ഷോഭിച്ചതു മിച്ചം.

ഗാഡ്ഗിൽ നിർദ്ദേശം നടപ്പിലായാൽ രമേശിനോ,കുര്യനോ,സുരേഷിനോ
അല്ല റയിൽ പാത പോകുന്ന വഴി തീരുമാനികാനുള്ള അധികാരം.

അതു പൊൻ കുന്നം,കാഞ്ഞിരപ്പള്ളി,റാന്നി തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണജനന്ത്തിനാവും.
123 വില്ലേജുകൾ പരിസ്ഥിതി ദുർബലപ്രദേശമായതിൽ ഗാഡ്ഗിൽ എന്തു പിഴച്ചു?

കാഞ്ഞിരപ്പള്ളി താലൂക്ക് സോൺ രണ്ടിൽ വരുമെന്നു പറഞ്ഞാൽ അതിൽ പെടുന്നപൊന്തൻപുഴ വനം,എരുമേലി വനഭാഗം എന്നിവിടങ്ങളിൽ പാറ പൊട്ടിക്കണമെങ്കിൽ,
മണിമല ആറ്റിൽ നിന്നും കൊരട്ടി ആറിൽ നിന്നും
മണൽ വാരണമെങ്കിൽ അതാതു
പ്രദേശത്തെ പൊതു ജനം അനുവദിക്കണം,
ജനന്ത്തിനാണധികാരം എന്നല്ലേ
ഗാഡ്ഗിൽ നിർദ്ദേശിക്കൂന്നുള്ളൂ?
അതു ചർച്ച ചെയ്യണം എന്നു മാത്രമല്ലേ ഗാഡ്ഗിൽ നിർദ്ദേശം?
പച്ചമലയാളത്തിലുള്ള് ഗാഡ്ഗിൽ നിർദ്ദേശം വായിച്ച രണ്ടായിരത്തിൽ പരം (2368) വരുന്ന എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളും നൂറിലധികം വരുന്ന കൂട്ടായമകളിലെഅംഗമ്ങ്ങളും
ഗഡ്ഗിൽ നിർഡ്ഡേശം അംഗീകരിക്കൂ,കസ്തൂരി രങ്കൻ റിപ്പോർട്ട്
തള്ളൂ എന്ന ഗ്രൂപ്പിൽ ചേർന്നതിൽ സന്തോഷം.
നന്ദി.
ഇന്നോടെ അംഗസംഖ്യ ആയിരമാകും.
താമസ്സിയാതെ രണ്ടായിരം കഴിയും എന്നാശിക്കുന്നു.
അതിനുശേഷം വിവരം കേന്ദ്രമന്ത്രിയെ ഈ-മെയിൽ വഴി അറിയിക്കും.
മേലിലും സഹകരണം പ്രതീക്ഷിക്കുന്നു,

ഡോ.കാനം ശങ്കര പിള്ള,ചീഫ് കോ-ഓർഡിനേറ്റർ,പൊൻ കുന്നം ഫാർമേർസ് ക്ലബ്ബ്(പൊൻഫാം)
www.pkmfc2011.blogspot.in

No comments:

Post a Comment